പുത്തിഗെ (www.evisionnews.in): മൂന്ന് പതിറ്റാണ്ടോളം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായയും ദീര്‍ഘ കാലം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ടി.കെ.എം ബാവ മുസ്ലിയാരുടെ സ്മരണക്കായി പുത്തിഗെ കളത്തൂരില്‍ ഇസ്‌ലാമിക് അക്കാദമി സ്ഥാപിക്കുന്നു.
നിലവിലെ കാസര്‍കോട് ഖാസി പ്രൊഫ; കെ ആലിക്കുട്ടി മുസ്ലിയാരുടെയും കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങളുടെയും 18 വര്‍ഷത്തോളം ഖാസിയോടൊപ്പം സഹ പ്രവര്‍ത്തകനായി മാലിക്ദീനാര്‍ പള്ളിയില്‍ ഖത്തീബായിരുന്ന അബ്ബാസ് ഫൈസി പുത്തിഗെയുടെയും നേതൃത്വത്തിലാണ് കളത്തൂരിലെ ഖാസി നഗറില്‍ ടി.കെ.എം ബാവ മുസ്ലിയാര്‍ സ്മാരക ഇസ്‌ലാമിക് അക്കാദമി വരുന്നത്.
ദീര്‍ഘ കാലം കാസര്‍കോട് ഖാസിയായി സേവനം അനുഷ്ഠിച്ച ബാവ മുസ്ലിയാര്‍ക്ക് സ്മാരകമായി അദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക മത വിദ്യാഭ്യാസ മേഖലയില്‍ തന്നെ ഒരു സ്ഥാപനം ആരംഭിക്കുക എന്നതില്‍ അദ്ദേഹത്തിന് കാസര്‍കോട്ടെ സുന്നി പ്രവര്‍ത്തകര്‍ നല്‍കുന്ന ഏറ്റവും അനുയോജ്യമായ അംഗീകാരമാവുകയാണ് പുത്തിഗെയിലെ വിദ്യാഭ്യാസ സംരഭം.

Post a Comment
0 Comments