കാസര്‍കോട് (www.evisionnews.in): ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച ഉച്ചയോടെ ചൂരിയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനുനേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന സംഘത്തിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിക്കുന്നതിനിടെ ഉച്ചയോടെ ചൂരിയില്‍ സംഘര്‍ഷം ഉടലെടുത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയപ്പോഴാണ് അക്രമികള്‍ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. കല്ലേറില്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്റെ ഇടതുകാല്‍മുട്ടിന് പരിക്കേറ്റിരുന്നു. സജീവന്റെ പരാതിയില്‍ പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൂരിയിലെ സംഘര്‍ഷം: പോലീസിനെ അക്രമിച്ചതിന് കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കേസ്
11:01:00
0
കാസര്‍കോട് (www.evisionnews.in): ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച ഉച്ചയോടെ ചൂരിയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനുനേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന സംഘത്തിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിക്കുന്നതിനിടെ ഉച്ചയോടെ ചൂരിയില്‍ സംഘര്‍ഷം ഉടലെടുത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയപ്പോഴാണ് അക്രമികള്‍ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. കല്ലേറില്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്റെ ഇടതുകാല്‍മുട്ടിന് പരിക്കേറ്റിരുന്നു. സജീവന്റെ പരാതിയില്‍ പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post a Comment
0 Comments