പള്ളങ്കോട് (www.evisionnews.in): എം.എസ്.എഫ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്് എ.ബി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കാര്‍ട്ടൂണിസ്റ്റ് അലി ഹൈദറിനെ ആദരിച്ചു. സവാദ് സി.കെ അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട്, ഇബ്രാഹിം പള്ളങ്കോട്, എ. ഹമീദ്, അസ്ലം കൊറ്റുമ്പ, സി.കെ.വൈ റംസീര്‍, ഗഫൂര്‍, പി.എസ് അഷ്‌റഫ് സംബന്ധിച്ചു. സമാപന പരിപാടി പഞ്ചായത്തംഗം എ. ശുഐബ് ഉദ്ഘാടനം ചെയ്തു. കെ.ഐ അലി, ശമീം, ഉബൈദ്, നിസാര്‍, അഫ്‌സല്‍, സമദ്, സാലിം സംബന്ധിച്ചു. കസേര കളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, ബിസ്‌ക്കറ്റ് തീനി തുടങ്ങി നിരവധി കളികളുമായി നൂറോളം കുട്ടികള്‍ ഒത്തുചേര്‍ന്നു.

Post a Comment
0 Comments