Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തിലെ അക്രമണം: പോലീസ് ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

കാസര്‍കോട് നഗരത്തിലും പരിസര പ്രദേഷങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ നടത്തുകയും വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തത്. കറന്തക്കാട്ടും കോട്ടക്കണ്ണി റോഡിലും ആശുപത്രിയിലേക്ക് പോകുന്ന വാഹനം പൂര്‍ണ്ണമായും തകര്‍ക്കുകയും വാഹനത്തിലുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. കാസര്‍കോട് നഗരത്തിലും ചൂരിയിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. കഴിഞ്ഞമാസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഓടിച്ചവര്‍ക്ക് പായസവിതരണം നടത്തിയ ബി.ജെ.പി നേതാക്കള്‍ തന്നെ ഇപ്പോള്‍ വാഹനങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തത് വിരോധാഭാസമാണെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad