Type Here to Get Search Results !

Bottom Ad

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ലത്തീഫ് തൈവളപ്പിന്റെ മയ്യിത്ത് ഖബറടക്കി

കാസര്‍കോട് (www.evisionnews.in): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട ചെങ്കള തൈവളപ്പിലെ ബീരാന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ലത്തീഫിന്റെ (35) മയ്യിത്ത് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രണ്ടുഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌ക്കാരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഡിസംബര്‍ 27ന് രാത്രി പത്ത് മണിയോടെ ദേശീയപാതയില്‍ നായന്മാര്‍മൂല ഗ്യാലക്സി റെസ്റ്റോറന്റിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലത്തീഫിന്റെ സകൂട്ടര്‍ എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആദ്യം നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ ലത്തീഫിനെ പിന്നീട് മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യമുണ്ടായത്. മാതാവ്: സഫിയ. ദേളി സ്വദേശിനി സുഫ്‌രിയാണ് ഭാര്യ. മക്കള്‍: ഫാത്തിമ പര്‍വീന്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അഫ്‌നാന്‍. സഹോദരങ്ങള്‍; അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക കൊച്ചി ബ്യൂറോ ലേഖകന്‍), ഷരീഫ്, ഉമൈറ, മുഹമ്മദ് ഹനീഫ, സൂര്യാബി, നിസാമുദ്ദീന്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad