Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു


മഞ്ചേശ്വരം (www.evisionnews.in): ഉപ്പളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം. കാറിലുണ്ടായിരുന്ന തൃശൂര്‍ ചേലക്കരയിലെ രാമ നാരായണന്‍ (56), ഭാര്യ വത്സല (38), മകന്‍ രഞ്ജിത്ത് (20), സുഹൃത്ത് നിധിന്‍ (20) എന്നിവരാണ് മരിച്ചത്. 

തൃശൂരില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 48 ഡി. 3969 നമ്പര്‍ കാര്‍ എതിരെ വന്ന കെ.എ 19 എ.ബി 4832 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ സൈഡ് വിന്‍ഡോ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

കര്‍ണാടകയിലെ കൊപ്പം എ.സി.എന്‍ റാവു ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രഞ്ജിത്ത്. ക്രിസ്മസ് അവധിക്കു ശേഷം തിരികെ കോളജിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം സ്തഭിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad