തിരുവനന്തപുരം (www.evisionnews.in): സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മുന്നണിക്കകത്ത് യോജിപ്പ് വേണമെന്നും കോണ്‍ഗ്രസിലെ തമ്മിലടി അതിരുകടക്കുന്നുവെന്നും മുസ്ലിം ലീഗ്. യു.ഡി.എഫ് യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇങ്ങനെ പോയാല്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരും. ഇപ്പോഴത്തെ നിലയില്‍ എന്തായാലും മുന്നോട്ട് പോകാനാവില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് നിലപാടിനോട് മറ്റുഘടകക്ഷികളും യോജിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്ന് ജെ.ഡി.യു പറഞ്ഞു.

Post a Comment
0 Comments