കാസര്‍കോട് (www.evisionnews.in): സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി കാസര്‍കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് വ്യാപക അക്രമം. കറന്തക്കാട്, പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ സമാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കലക്ട്രേറ്റിലേക്കും എ.ആര്‍ ക്യാമ്പിലേക്കും ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന പോലീസ് വാനും തടഞ്ഞു. ചൂരി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍ അടിച്ചുതകര്‍ത്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും നേരെയും അക്രമം നടന്നു. പുലിക്കുന്നിലെ ഒരു ലാബിന് നേരെയും അക്രമുണ്ടായി.
കറന്തക്കാട് പത്തരമണിയോടെ ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ എത്തിയതോടെ പുതിയ ബസ്റ്റാന്റ് കേന്ദ്രീകരിച്ചും അക്രമങ്ങള്‍ അരങ്ങേറി. സി.പി.എം നിയന്ത്രണത്തിലുള്ള കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന് നേരെ കല്ലേറ് നടത്തി. എന്നാല്‍ സമരക്കാര്‍ വരുന്നതിന് മുമ്പേ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തിയതിനാല്‍ നാശനഷ്ടം ഒഴിവായി. പിന്നാലെ എത്തിയ പോലീസ് ലാത്തിവീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചും ഹര്‍ത്താല്‍ അനുകൂലികളെ തുരത്തുകയായിരുന്നു. പോലീസ് ലാത്തിചാര്‍ജില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് നഗരത്തില്‍ വിന്യസിച്ചിരിക്കുകയാണ്.

Post a Comment
0 Comments