Type Here to Get Search Results !

Bottom Ad

എം.ടിക്ക് ഐക്യദാര്‍ഢ്യവുമായി ഉദുമയില്‍ സാംസ്‌കാരിക സംഗമം നടത്തി


ഉദുമ (www.evisionnews.in): മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ അടിയറവെക്കാന്‍ തയാറല്ലെന്ന പ്രഖ്യാപനവുമായി ഉദുമയില്‍ സാംസ്‌കാരിക ഐക്യദാര്‍ഢ്യ സംഗമം. പുരോഗമന കലാ-സാഹിത്യ സംഘം ഉദുമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കുന്നില്‍ നടന്ന പ്രതിഷേധ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. 

എഴുതാനും പറയാനും വരയ്ക്കാനും മിണ്ടാനുമുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ സംഘപരിവാര അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്ന് സംഗമത്തിനെത്തിവര്‍ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എം.ടിയോട് രാജ്യംമാറിയെന്ന് ഭീഷണി മുഴക്കിയവരോട് ഇത് പ്രബുദ്ധമായ മതനിരപേക്ഷ- ജനാധിപത്യ- പുരോഗമന കേരളമാണെന്ന് കലാ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു. എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. ജി. അബുജാക്ഷന്‍ സ്വാഗതം പറഞ്ഞു. അരവിന്ദന്‍ അരവി, അബ്ബാസ് പാക്യാര സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad