Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി പുഴയോരത്തെ എംഎസ്എഫ് ചങ്ങാതിക്കൂട്ടം നവ്യാനുഭവമായി


മേല്‍പ്പറമ്പ് (www.evisionnews.in): കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകള്‍ ഊട്ടിയുറപ്പിക്കുന്നതിനും അവധിക്കാല ക്യാമ്പായ ചങ്ങാതികൂട്ടം ക്യാമ്പയിന്‍ ആവശ്യമാണ് ഉദ്ഘടനം ചെയ്ത സ്റ്റേറ്റ് കൗണ്‍സിലര്‍ നഷാത്ത് പരവനടുക്കം പറഞ്ഞു. കെ.ആര്‍ ഹബീബ് അധ്യക്ഷത വഹിച്ചു. ബിലാല്‍ പരവനടുക്കം സത്യപ്രതിജ്ഞ ചെയ്തു. നവാസ് ചെമ്പരിക്ക സംഘടനയെ പരിചയപ്പെടുത്തി. റാഫി പള്ളിപ്പുറം, ഫൈസല്‍ പള്ളിപ്പുറം, മര്‍വാന്‍ ചെമ്പരിക്ക, അസീസ് അരമങ്ങാനം, സര്‍ഫറാസ് ചളിയംകോട്, സി.എ മഹനാസ്, സി.കെ സിറാജ്, മഷൂദ്, അഫ്രീദ്, തൗഫീര്‍, കമാല്‍, ഷഹ്‌സീന്‍, സബീല്‍, റഹീസ്, ബിലാല്‍ പങ്കെടുത്തു. സന്‍ഫീര്‍ ചളിയംകോട് സ്വാഗതവും ഫയാസ് പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad