Type Here to Get Search Results !

Bottom Ad

പാലക്കുന്നിലെ കടകളില്‍ നിന്ന് പാക്കറ്റ് പാലുകള്‍ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍


ഉദുമ (www.evisionnews.in): പാലക്കുന്ന് ടൗണിലെ കടകളില്‍ നിന്ന് പാക്കറ്റ് പാലുകള്‍ മോഷ്ടിക്കുന്ന സംഘം സിസിടിവിയില്‍ കുടുങ്ങി. പുതുവര്‍ഷ പുലരിയില്‍ പാല്‍ പാക്കറ്റുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘമാണ് ടൗണിലെ രണ്ടു കടളില്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത്. രാത്രി വൈകിയെത്തുന്ന പാല്‍ പാക്കറ്റുകള്‍ കടകയുടെ മുന്‍വശത്ത് ഇറക്കിവെക്കുകയാണ് പതിവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇങ്ങനെ ഇറക്കിവെക്കുന്ന പാല്‍ പാക്കറ്റുകളില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികള്‍ സെക്യൂരിറ്റി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പോലീസിന് കൈമാറുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad