Type Here to Get Search Results !

Bottom Ad

ചെക്കില്‍ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടാന്‍ ശ്രമം;പൊവ്വൽ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in)ചെക്കില്‍ തിരിമറി നടത്തി ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊവ്വലില്‍ താമസിക്കുന്ന സലീ(33)മിനെയാണ്  കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.  അണങ്കൂരിലെ മറ്റൊരു യുവാവ് കസ്റ്റഡിയിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നല്‍കിയ ചെക്കിലാണ് തിരിമറി കണ്ടെത്തിയത്. ബംഗളൂരുവിലെ വിജയ ബാങ്കിന്റെ പേരിലാണ് ചെക്ക്. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജിന്റെതാണ് ചെക്കെന്നും ഈ ചെക്കിലാണ് കൃത്രിമം കാട്ടിയതെന്നും മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് മാനേജര്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.




keywords-povval-cheatd bank-arested one person

Post a Comment

0 Comments

Top Post Ad

Below Post Ad