തിരുവനന്തപുരം :(www.evisionnews.in) ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഈ മാസം 19 ന് സൂചനാ പണിമുടക്ക് നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം രണ്ടുരൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചാര്‍ജ് വര്‍ധന ഇപ്പോള്‍ ആലോചിക്കാനാകില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
keywords-private bus owners-strike-start februvary 2

Post a Comment
0 Comments