Type Here to Get Search Results !

Bottom Ad

അവധികിട്ടാത്ത മനോവിഷമത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

പാറ്റ്ന (www.evisionnews.in): ബീഹാറിലെ ഔറംഗബാദില്‍ സി.ഐ.എസ്.എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിംഗ് എന്ന ജവാനാണ് തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ചത്.

നബിനഗര്‍ പവര്‍ ജനറേഷന്‍ കമ്പനി യൂണിറ്റില്‍ രാവിലെ 12.30ക്കാണ് സംഭവം നടന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ബല്‍വീര്‍ അവധി ചോദിച്ചിരുന്നുവെന്നും അത് കിട്ടാതിരുന്നതിലുള്ള മനോവിഷമം കൊണ്ടാണ് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് സൂപ്രണ്ട് ഡോ.സത്യപ്രകാശ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad