കാസര്‍കോട് (www.evisionnews.in): തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരുവുനായ നിയന്ത്രണ പദ്ധതിയിലേക്ക് ഡോഗ് ക്യാച്ചര്‍മാരായി കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 15 കുടുംബശ്രീ അംഗങ്ങള്‍ക്കു തായലങ്ങാടി എബിസി സെന്ററില്‍ പരിശീലനം നല്‍കി. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കരുണാകര ആള്‍വ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ്, സിഡിഎസ് അധ്യക്ഷ ദാക്ഷായണി എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളും കുടുംബശ്രീയും ചേര്‍ന്നാണു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുന്നത്.
Post a Comment
0 Comments