ന്യൂഡല്‍ഹി: (www.evisionnews.in) പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന വിനിമയത്തിന്റെ സര്‍വീസ് ചാര്‍ജുകള്‍ ബാങ്കുകളും എണ്ണ വിതരണ കമ്പനി(ഒഎംസി)കളും വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) മൂലം ഉപഭോക്താക്കള്‍ ബുദ്ധിമുട്ടേണ്ടതായി വരില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഈ നിബന്ധനയില്‍നിന്ന് വിട്ടുവീഴ്ചയുണ്ടാകും. ബാങ്കുകളും എണ്ണ വിതരണക്കമ്പനികളുമാകും ഇതു നല്‍കേണ്ടി വരികയെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇതൊരു വാണിജ്യപരമായ തീരുമാനമാണ്. ബാങ്കുകളും എണ്ണ വിതരണക്കമ്പനിയും ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് വഴി പണം നല്‍കുമ്പോള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്ന തുകയാണ് എം!ഡിആര്‍. നോട്ട് അസാധുവാക്കലിനുശേഷം ഡിസംബര്‍ 30 വരെ ഈ തുക ഈടാക്കുന്നതിന് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇളവുകള്‍ അവസാനിച്ചതോടെ എംഡിആര്‍ പെട്രോള്‍ പമ്പുകള്‍ അടയ്‌ക്കേണ്ട സ്ഥിതിവന്നു. തുടര്‍ന്ന് കാര്‍ഡുവഴിയുള്ള പണമിടപാട് ഇനി സ്വീകരിക്കില്ലെന്നു പമ്പുടമകള്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതിലിടപെട്ടത്. സര്‍വീസ് ചാര്‍ജ് എപ്രകാരം ഈടാക്കണമെന്ന് തീരുമാനിക്കാന്‍ ബാങ്കുകളും എണ്ണ വിതരണക്കമ്പനികളും ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിലെ നിര്‍ദേശങ്ങളനുസരിച്ച് എംഡിആര്‍ സ്വീകരിച്ചുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ജനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഉപഭോക്താക്കള്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഡ് നല്‍കി ഇന്ധനം വാങ്ങുമ്പോള്‍ വിലയില്‍ 0.75 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി

Post a Comment
0 Comments