പരപ്പ :(www.evisionnews.in) പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസയുടെ പുതുതായി നിര്‍മിച്ച കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെ ട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. സുവനീര്‍ പി .കെ മജീദ് ഹാജിക്ക് നല്‍കി ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ മുഹമ്മദ് ശമ്മാസിനു ഹൈദരലി തങ്ങള്‍ ഉപഹാരം നല്‍കി. അലി മുസ്ല്യാര്‍, സഹല്‍ അസ്ഹരി, അബൂബക്കര്‍ സിദ്ധീഖ് അല്‍ ഹസനി തളിപറമ്പ, ഷംസുദ്ധീന്‍ ലത്ത്വീഫി, ഇബ്രാഹിം മൗലവി, ജാതിയില്‍ ഹസൈനാര്‍, സി.എച്ച് അന്തുഞ്ഞി ഹാജി, ടി അബ്ദുറഹ്മാന്‍ ഹാജി, പി അബ്ദുല്ല ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി സി.എം ഇബ്രാഹിം, കെ.പി സു ഹൈല്‍ പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ ഇസ്ഹാഖ് അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തി. വി ബാലകൃഷ്ണന്‍, കരിച്ചേരി കുഞ്ഞമ്പു നായര്‍, റവ.ഫാദര്‍ ഇമ്മാനുവല്‍ കൂനാങ്കിയില്‍, വി.പി.എം.കെ അടിയോടി, എ.പി ജോസഫ് പ്രസംഗിച്ചു. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി.
keywords-haidarali shihab thangal-parappa hayathul madrassa inaugration

Post a Comment
0 Comments