കാഞ്ഞങ്ങാട്:(www.evisionnews.in) എം.എസ്.എഫ് ജില്ലാ കമ്മിറ്റി പൊതു പരീക്ഷ കള്‍ക്ക് മുന്നോടിയായി പഞ്ചായത്ത് തലങ്ങളില്‍ നടത്തുന്ന മുന്നൊരുക്കം 2017ന്റെ ലോഗോ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് മുമ്പ് ഉണ്ടാവുന്ന ആശങ്കകളും സംശയങ്ങളും തീര്‍ക്കുന്നതിന്നും പരീക്ഷക്കുള്ള തയാറടുപ്പിന് പ്രചോദനം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം ഉണ്ടാക്കിയെടുക്കാനും പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കും. മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, സെക്രട്ടറി ഖാദര്‍ അലൂര്‍, ബഷീര്‍ വെള്ളി ക്കോത്ത്, ജാഫര്‍ കല്ലഞ്ചിറ, ഹമീദ് ഹാജി, മുജീബ് തളങ്കര, ഹാരിസ്, ജംഷീര്‍, ഇര്‍ഷാദ് എന്നിവർ സംബന്ധിച്ചു.
keywords-msf-kanhangad-munnorukkam program-logo inaugration

Post a Comment
0 Comments