Type Here to Get Search Results !

Bottom Ad

മംഗല്‍പാടി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മംഗല്‍പാടി (www.evisionnews.in): മംഗല്‍പാടി സ്വദേശി അഹ്മദ് സുബൈറാ(26)ണ് സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സൗദിയിലെ ജസാനില്‍ സയീദ് കമ്പ്യൂട്ടര്‍ ഐ.ടി. കമ്പനിയില്‍ നാല് വര്‍ഷമായി ജോലി ചെയ്ത് വരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആഘാതമുണ്ടായത്. മംഗല്‍പാടിയിലെ മഹ്മൂദ് ഹാജി - ആയിഷ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. സഹോരന്‍മാര്‍ ഹമീദ്, ജവ്വാര്‍. മൂന്ന് സഹോദരിമാരുമുണ്ട്. മയ്യിത്ത് നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad