കാസര്‍കോട് (www.evisionnews.in): മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അഭിപ്രായപ്പെട്ടു എസ്.കെ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് കാരവനിന്റെ അഞ്ചാം ദിന പരിപാടി കളനാട് ഇസ്ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എ.എ സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഷറഫുദ്ധീന്‍ കുണിയ, റംശീദ് കല്ലുരാവി, റഫീഖ് കളനാട്, ജൗഹര്‍ ഉദുമ, പി.എച്ച് അസ്ഹരി ആദൂര്‍, സലാം പള്ളങ്കോട്, ഇര്‍ഷാദ്, സലാം അസ്ലമി പള്ളങ്കോട്, അഷ്‌റഫ് മുക്കുന്നോത്ത്, ഹാരിസ് പടിഞ്ഞാര്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments