Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാനൂര്‍ (www.evisionnews.in): കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം. പാനുരിലെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ വരപ്ര അശ്വന്ത് (24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്നു പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് പോലീസ്‌ക്കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad