Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ട് മാറാം

മുംബൈ (www.evisionnews.in): പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രസ്താവന. മറ്റുള്ളവര്‍ക്ക് അസാധുനോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യം മാര്‍ച്ച് 31ന് അവസാനിക്കും.

നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് ഇല്ലാതിരുന്നവര്‍ക്കാണ് സൗകര്യം. അതേസമയം രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പണം മാറ്റിയെടുക്കാന്‍ പരിധിയില്ലെങ്കിലും പ്രവാസിക്ക് 25,000 രൂപയെന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ ഓഫീസുകളിലാണ് നോട്ട് മാറ്റിയെടുക്കാന്‍ സൗകര്യം. 

അതേസമയം നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.


keywords:mumbai-nris-can-exchange-defunct-notes-till-june
Tags

Post a Comment

0 Comments

Top Post Ad

Below Post Ad