പാലക്കാട് (www.evisionnews.in): പുതുവത്സരാഘോഷത്തിനിടെ പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു. കൊട്ടയം കാട് സ്വദേശി സുജിത്താണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുഹൃത്ത് അഖിലിനെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രാദേശിക സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments