ചൗക്കി:(www.evisionnews.in) എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ചങ്ങാടിക്കൂട്ടം പരിപാടിയോട് അനുബന്ധിച്ച് എം.എസ്.എഫ് ചൗക്കി ശാഖ കമ്മിറ്റി ഫുട്ബോൾ ലീഗ് നടത്തി. നിരവധി വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച ആവേശകരമായ മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. അബുദാബി കെ.എം.സി.സി കാസർകോട് ജില്ലാ ട്രഷറർ നിസാർ കല്ലങ്കൈ ഉദ്ഘാടനം ചെയ്തു. ശരീഫ് ചൗക്കി അദ്യക്ഷത നിർവഹിച്ചു. സലീം കടപ്പുറം, സമീർ എം.എച്ച്, ഹുസൈനാർ ചൗക്കി, കലീൽ മദ്രസ വളപ്പ്, ഷഹീദ് മൂന്ന്ക്കണ്ടം, സിനാൻ മുക്രി, ബിലാൽ മുഹാസിൻ തുടങ്ങിയവർ പങ്കെടുത്തു. ഷിഫാറത്ത് ചൗക്കി സ്വാഗതവും സവാദ് ചൗക്കി നന്ദിയും പറഞ്ഞു.
keywords-msf-changathikkootam-chouki-footbal leeg

Post a Comment
0 Comments