Type Here to Get Search Results !

Bottom Ad

മാപ് എഡ്യുക്കേഷൻ എൻട്രൻസ് സെമിനാർ സംഘടിപ്പിച്ചു


കാസർകോട് :(www.evisionnews.in) മാപ് എഡ്യുക്കേഷൻ  കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ  സംഘടിപ്പിച്ച എൻട്രൻസ് സെമിനാറിൽ നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.  ഇന്ത്യയിലെ വിവിധ തരം എൻട്രൻസ് പരീക്ഷകളെ കുറിച്ച് വിശദമായ ചർച്ച നടത്തിയ സെമിനാറിൽ മാപ് എഡ്യുക്കേഷൻ മാനേജിങ് ഡയറക്ടറും മംഗലാപുരത്തെ ബി.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസറും കൂടിയായ സമീൽ അഹ്മദ് നേതൃത്വം വഹിച്ചു. ഇനിയുള്ള ദിവസങ്ങളിലെ തയ്യാറെടുപ്പുകൾ നിർണ്ണായകമാവുന്നത് എങ്ങനെയാണെന്നും; പൊതു പരീക്ഷ, എൻട്രൻസ് തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള കൃത്യമായ വഴികളെ കുറിച്ചുള്ള വിവരങ്ങളും വിദ്യാർത്ഥികൾക്ക് പുത്തനുണർവ്വ് നൽകി.
എ. ഐ.ഐ.എം. എസ്, ഐ.  എം എസ്,എ.എഫ്.എം.സി,ജെ.ഐ.പി.എം.ഇ ആർ,ജെ.ഇ.ഇ, നീറ്റ്,കുസാറ്റ്, എൻ.എ.ടി.എ, കെ.ഇ.എ.എം, മുതലായ പ്രധാന എൻട്രൻസ് പരീക്ഷകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു. സെമിനാറിനോടൊപ്പം, ഒക്ടോബറിൽ നടത്തിയ മോഡൽ എൻട്രൻസ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപയുടെ സ്കോളർഷിഷുകൾ വിതരണം ചെയ്തു. മാപ് എഡ്യുക്കേഷന്റെ വിവിധ എൻട്രൻസ്, ട്യൂഷൻ ബാച്ചുകളിലേക്കുള്ള അഡ്മിഷനു വേണ്ടി 9995238336 എന്ന നമ്പറിൽ ബന്ധപ്പെടുക.





keywords-map education-entrance seminar 

Post a Comment

0 Comments

Top Post Ad

Below Post Ad