Type Here to Get Search Results !

Bottom Ad

ഹർത്താൽ അതത് പഞ്ചായത്തുകളിലും താലൂക്കുകളിലും മാത്രമായി ഒതുക്കണം- അഷ്റഫ് നാൽത്തടുക്ക


കാസർകോട്: (www.evisionnews.in)ഏത് പാർട്ടിയുടേതായാലും ഹർത്താൽ സംഭവം നടന്ന അതത് പഞ്ചായത്തിലോ അല്ലെങ്കിൽ പരമാവധി അതത് താലൂക്കുകളിലോ ഒതുക്കി നിർത്തണമെന്ന് മൊബൈൽ ഡീലേർസ് അസോസിയേഷൻ  ജില്ലാ പ്രസിഡണ്ട് അഷ്റഫ് നാൽത്തടുക്ക ആവശ്യപ്പെട്ടു. 
ഇങ്ങനെ ചെയ്തില്ലെങ്കിൽ  പൊതു ജനങ്ങൾക്കു വ്യാപാരികൾക്കും പൊതു ഖജനാവിനും  വൻ നഷ്ടങ്ങളായിരിക്കും ഉണ്ടാകുക. ബിജെപിയുടെ  ജില്ലാ ഹർത്താൽ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലടക്കം ആ ബാലവൃദ്ധം ജനങ്ങളുടെയും എതിർപ്പിനിടയാക്കിയ  സാഹചര്യത്തിൽ അതത് പാർട്ടികൾക്ക് ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.കറൻസി പ്രശ്നത്തിൽ വ്യാപാരികളും ജനങ്ങളും ഇപ്പോഴു ദുരിതമനുഭവിച്ച് കൊണ്ടിരിക്കുമ്പോൾ അക്രമ രാഷ്ടീയത്തിന്റെ പേരിൽ ജനങ്ങളെ മൊത്തം ശിക്ഷിക്കുന്നത് ഒരിക്കലും നീതികരിക്കാനാകില്ല. കറൻസി പ്രശ്നത്തിന് എത്രയും പെട്ടെന്ന് പ്രായോഗികമായ പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്ന അതേ ബി ജെ പി  ജനങ്ങളെയും വ്യാപാരികളെയും ഹർത്താലിന്റെ പേരിൽ കൂടുതൽ കഷ്ടപെടുത്തി. അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന പല ഹർത്താലുകൾക്കിടയിലും വ്യാപാരികളെയും തൊഴിലാളികളെയുമൊക്കെ അക്രമിച്ചതിന്റെ പേരിൽ  വ്യാപാരി സoഘടനകൾ കടയടച്ച് പ്രതിഷേ ധിക്കാത്തതും ഹർത്താൽ നടത്താത്തതുംജനങ്ങളോടുള്ള  കടപ്പാടും  പ്രതിബദ്ധതയും കൊണ്ട് മാത്രമാണെന്നും അഷ്റഫ് നാൽത്തടുക്ക കൂട്ടിച്ചേർത്തു.



keywords-aginst harthal-asharaf nalthadukka

Post a Comment

0 Comments

Top Post Ad

Below Post Ad