\
ബദിയടുക്ക:(www.evisionnews.in) വീട്ടുമുറ്റത്ത് കുഴിച്ച് മൂടിയ നിലയില്‍ കാണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഇന്നുച്ചയോടെ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കൊണ്ടുപോയി.

ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ കഴിയുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 26കാരിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അഡൂര്‍ സ്വദേശിയായ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് എട്ടും പത്തും വയസുള്ള രണ്ടുമക്കള്‍ക്കൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. ഏതാനും ദിവസം മുമ്പ് യുവതി ജന്മം നല്‍കിയ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തവെയാണ് സംഭവം പുറത്തറിയുന്നത്. മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത് കൊണ്ടാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ദുരൂഹത നീങ്ങുകയുള്ളൂ.
keywords-badiyadukka-death-pariyaram
keywords-badiyadukka-death-pariyaram

Post a Comment
0 Comments