Type Here to Get Search Results !

Bottom Ad

വേറിട്ട അനുഭവമായി കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് ചങ്ങാതിക്കൂട്ടം


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ചങ്ങാതിക്കൂട്ടം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. മുനിസിപ്പല്‍തല ഉദ്ഘാടനം വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് നഗറില്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം പരിപാടികളിലൂടെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ എം.എസ്.എഫിനെപ്പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ മുമ്പിട്ടിറങ്ങണമെന്ന് നവാസ് കുഞ്ചാര്‍ അഭിപ്രായപ്പെട്ടു. ഒ.എ സാബിത്ത്, സാലിഹ്, രാകേഷ്, ശയ്‌ലേഷ്, സിനാന്‍, സിദ്ദീഖ്, റഫീഖ് വിദ്യാനഗര്‍, അനീസ് ബെദിര, നൗഫല്‍, നൗഷാദ്, ബാത്തിഷ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad