കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച്ച ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു. ചീമേനിയില്‍ ബി ജെ പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അക്രമത്തിന് പിന്നില്‍ സി പി എം ആണെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി ആരോപിച്ചു.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്നും അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു

Post a Comment
0 Comments