ബെളിഞ്ച (www.evisionnews.in): കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ബെളിഞ്ച യൂണിറ്റ് മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഖാദിരിയ്യ ഫ്രാഗ്രന്‍സ് സമാപിച്ചു. പി.എ മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഹാഫിള് എന്‍.കെ.എം മഹ്‌ളരി അധ്യക്ഷത വഹിച്ചു. യൂസുഫ് മുസ്ലിയാര്‍ കുദിങ്കില ഉദ്ഘാടനം ചെയ്തു. അബ്ദുസലാം സഅദി അഫ്‌ളലി മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ആബിദ് നഈമി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് യാസീന്‍ ഉബൈദുള്ള സഅദി അല്‍ ബുഖാരി ബായാര്‍ സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് നടന്ന നൂറുല്‍ ഉലമാ മൗലിദ്, താജുല്‍ ഉലമാ സ്മരണ, ശൈഖ് ജീലാനി ത്വരീഖക്ക്, മഹ്‌ളറത്തുല്‍ ബദ്രിയ, സ്വലാത്ത് മജ്‌ലിസിന് എന്നീ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.
യൂസുഫ് കുദിങ്കില, അബ്ദുല്‍ ലത്തീഫ് ഗോളിക്കട്ട, മുഹമ്മദ് കുഞ്ഞി മരിക്കാന, ഉമര്‍ താനിപ്പള്ളം, അബ്ദുല്‍ഖാദിര്‍ നാരമ്പാടി, സഫാ മുഹമ്മദ് ഹാജി, ഉമര്‍ കണ്ടിത്തടുക്ക, മുഹമ്മദ് അക്കര, മുഹമ്മദ് കടമ്പ്, അബ്ദുറഹ്മാന്‍ നാരമ്പാടി, അബ്ദുല്‍ ഹമീദ് നടുക്കുന്ന്, മുഹമ്മദ് പള്ളിക്കര, എന്‍.കെ അബ്ദുല്ല, ബഷീര്‍ പാലഗം, ഷാഫി, സുബൈര്‍ ഗുരിയടുക്കം, ബദ്‌റുദ്ധീന്‍ കര്‍ക്കിടഗോളി, ഇബ്രാഹിം നാരമ്പാടി, അബൂബക്കര്‍ ദഡ്മൂല, അബ്ബാസ് നടുക്കുന്ന്, ഷഫീഖ് നാരമ്പാടി സംബന്ധിച്ചു.

Post a Comment
0 Comments