Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണം: പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട് (www.evisionnews.in): ചെറുവത്തൂരില്‍ ബിജെ.പി പദയാത്രക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാസര്‍കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും ഹോട്ടലുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് തുറക്കേണ്ട സ്‌കൂളുകളും ഹര്‍ത്താലിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്നു.



ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. എന്നാല്‍ പലയിടത്തും സമരാനുകൂലികള്‍ വാഹങ്ങള്‍ തടയുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രധാന ജംഗ്ഷനുകളിലെല്ലാം ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗളൂരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ബി ജെ പി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളിലായി തടയുന്നു. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ കരിവെള്ളൂര്‍ വരെയും പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ ഒളവറവരെയുമാണ് സര്‍വീസ് നടത്തുന്നത്. ജില്ലയില്‍ സി.പി.എം അങ്ങിങ്ങ് നടത്തുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad