Type Here to Get Search Results !

Bottom Ad

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ക്ക് വിലക്ക്


ന്യൂഡല്‍ഹി (www.evisionnews.in): പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വരാന്‍പേകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പരസ്യ ബോര്‍ഡുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചട്ടങ്ങള്‍ പാലിക്കാനും ഇതിനെതിരേ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാബിനറ്റ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പാചകവാതക സബ്സിഡി ഉപേക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞുള്ള മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മിഷന്‍ പറഞ്ഞു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസം മുതല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ പരസ്യ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad