ബേക്കല്‍ (www.evisionnews.in): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ കൈനോത്തെ മുക്താറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണ് തീയിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് എഴുന്നേറ്റ മുക്താര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും അപ്പോഴേക്കും ബൈക്ക് അഗ്നിക്കിരയായിരുന്നു. തീവെപ്പിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. മുക്താറിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments