Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം മാലിന്യ പഞ്ചായത്താക്കാന്‍ നടപടി തുടങ്ങി

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരിക്കുന്നു. ഹൊസങ്കടി, ദേശീയപാതയിലെ മഞ്ചേശ്വരം റയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി നാറ്റം വമിക്കുന്നു. പ്രധാന ജംഗ്ഷനുകള്‍ സെലക്ട് ചെയ്തു മാലിന്യം നിക്ഷേപിക്കുമ്പോള്‍ മറ്റുള്ള സ്ഥലങ്ങള്‍ ശുദ്ധമായിരിക്കുന്നതില്‍ അസംതൃപ്തരായ ആളുകള്‍ തോന്നിയിടത്തൊക്കെ മാലിന്യം വലിച്ചെറിയുന്നു. മഞ്ചേശ്വരത്ത് ബസ് സ്റ്റോപ്പിന്റെ ഇരുഭാഗങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയും വലിച്ചെറിഞ്ഞ നിലയിലുമാണ് അറവു ശാലകളില്‍ നിന്നും കല്യാണ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. ഹൊസങ്കടിയില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിട സമുച്ചയത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് മാലിന്യങ്ങള്‍ കൊണ്ടു നിറച്ചിരുന്നു.

മാലിന്യ സംസ്‌ക്കരണത്തിനു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പണവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും ഭീഷണി ഉയര്‍ത്തുന്ന പ്രദേശമാണ് മഞ്ചേശ്വരം. അതേ സമയം പരിസര ശുചീകരണത്തിലും പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിലും അധികൃതര്‍ വിമുഖത കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad