Type Here to Get Search Results !

Bottom Ad

കലാമേള ഉദ്ഘാടനത്തിനെത്തിയ മന്ത്രി ആശംസയറിയിച്ചത് കായികമേളക്ക്: കായികരംഗത്ത് ഇന്ത്യ പിന്നോക്കമെന്ന് എം.എം മണി


തൊടുപുഴ (www.evisionnews.in): ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എംഎം മണി ഉദ്ഘാടന പ്രസംഗത്തില്‍ വാചാലനായത് കായിക രംഗത്തെകുറിച്ച്. നിശ്ചയിച്ച സമയത്തില്‍ അല്‍പം വൈകിയെത്തിയ മന്ത്രി ഒടുവില്‍ കായിക മാമാങ്കത്തിന് ആശംസയറിയിച്ച് വേദി വിട്ടു. കലാമേളയില്‍ വന്ന് കായികരംഗത്തെക്കുറിച്ചുളള മന്ത്രിയുടെ പ്രസംഗം കേട്ട് സദസ് ശരിക്കും അമ്പരന്നു.

കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണെന്നും കായികരംഗത്ത് ഇന്ത്യ നേരിടുന്ന പിന്നോക്കാവസ്ഥക്ക് മാറ്റംവരണമെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. പിന്തിരിഞ്ഞ് നോക്കിയാല്‍ പി.ടി ഉഷയും പ്രീജാ ശ്രീധരനും ഷൈനി എബ്രഹാമും പോലെ അപൂര്‍വം ചിലര്‍ മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങള്‍വരെ സ്വര്‍ണം വാരിക്കൂട്ടുന്നു. അമേരിക്കയും ചൈനയും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യക്ക് ഓടോ വെങ്കലമോ വല്ലോം കിട്ടിയാല്‍ കിട്ടിയെന്ന് പറയാമെന്നും മന്ത്രി പറഞ്ഞു. സ്വാഗത പ്രസംഗത്തിലും പി.ജെ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷ പ്രസംഗത്തിലും കലോത്സവ നടത്തിപ്പും കലാപ്രതിഭകളെക്കുറിച്ചുമൊക്കെ പ്രതിപാദിച്ചെങ്കിലും എം.എം മണി വന്നപ്പോള്‍ സ്ഥിതി മാറി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad