Type Here to Get Search Results !

Bottom Ad

എം.എ. റഹ്മാന് ഓടക്കുഴല്‍ അവാര്‍ഡ്‌

കാസർകോട്:(www.evisionnews.in) മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ പുരസ്‌കാരത്തിന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കഥാകൃത്തും അധ്യാപകനുമായ എം.എ റഹ്മാൻ അർഹനായി. കാസര്‍കോട്ട് ഇതാദ്യമായാണ് ഓടക്കുഴല്‍ അവാര്‍ഡ് എത്തുന്നത് 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിയാണ് എം.എ റഹ്മാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഫെബ്രുവരി രണ്ടിന് എറണാകുളം സാഹിത്യ പരിഷത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ: എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും.കാസർകോട് ഉദുമ സ്വാദേശിയാണ് ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ കൂടിയായ എം എ റഹ്മാന്‍.









keywords-ma rahmaan-odakkuzhal award

Post a Comment

0 Comments

Top Post Ad

Below Post Ad