Type Here to Get Search Results !

Bottom Ad

ബി ജെ പി പിന്തുണച്ചു:കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയ ലിസി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്

കുറ്റിക്കോല്‍ (www.evisionnews.in): കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടായി ലിസി.പി.ജെയെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിസിക്കു ഒന്‍പതു വോട്ടും ഇടതു സ്ഥാനാര്‍ത്ഥി ഓമനാ ബാലകൃഷ്ണന് ഏഴു വോട്ടും ലഭിച്ചു. ബി.ജെ.പി അംഗങ്ങളായ മൂന്നുപേരുടെ പിന്തുണയോടെയാണ് ലിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍ ലിസിക്കൊപ്പം നിന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു വിജയിച്ച ലിസി അടക്കമുള്ള അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. വരുന്ന നാലു വര്‍ഷവും താന്‍ പഞ്ചായത്തു പ്രസിഡണ്ടായി തുടരുമെന്നു ലിസി വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ ബി.ജെ.പി അംഗം രഞ്ജിനി ഇതു തിരുത്തി. ആദ്യത്തെ രണ്ടുവര്‍ഷം ലിസിക്കും അവശേഷിക്കുന്ന കാലം ബി.ജെ.പിക്കും ആയിരിക്കും പ്രസിഡണ്ട് പദവിയെന്ന് അവര്‍ പറഞ്ഞു. കനത്ത പൊലീസ് ബന്തവസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിവൈ.എസ്.പി സുകുമാരന്‍, സി.ഐ ബാബു പെരിങ്ങേത്ത് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പു ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad