Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കുമ്പള (www.evisionnews.in): ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ഭാഗ്യംകൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കുമ്പള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മാവിനക്കട്ടയിലെ അബ്ദുല്ലയുടെ മകളുമായ റിസ്വാനക്കാ(18)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കുമ്പള പഴയ എക്സൈസ് ഓഫീസിന്റെ സമീപത്ത് വെച്ചാണ് അപകടം. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയുടെ പിറക് വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. റിസ്വാനയുടെ ഉമ്മയും സഹോദരിയും അപകടം കണ്ട് തെന്നിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റിസ്വാനയുടെ വലതുകാലിനാണ് പരിക്ക്.

Post a Comment

0 Comments

Top Post Ad

Below Post Ad