Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറി മൂന്ന് കുട്ടികള്‍ക്ക് ഗുരുതരം


ബദിയടുക്ക (www.evisionnews.in): നിയന്ത്രണം വിട്ട കാര്‍ അമിത വേഗത്തില്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആറാട്ടുകടവിലെ മുഹമ്മദിന്റെ മകള്‍ സഫിയ (15), നഫീസയുടെ മകള്‍ നജിയ(13), പള്ളത്തുമൂലയിലെ ഉമ്പുവിന്റെ മകള്‍ റാഹിദ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സഫിയയെ  മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജിയയേയും റാഹിദയേയും കാസര്‍കോട് കെയർവൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരമണിക്ക് പിലാങ്കട്ടയിലാണ് അപകടം നടന്നത്. പിലാങ്കട്ട മസ്ജിദില്‍ ഉറൂസിന്റെ ഭാഗമായുള്ള മതപ്രസംഗം കേള്‍ക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. മുള്ളേരിയ ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. ഇടിയില്‍ കാറിന്റെ ബംബറും ഗ്ലാസും തകര്‍ന്നിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

keywords:kasaragod-badiyadukka-car-lost-control-and-hit-3-children

Post a Comment

0 Comments

Top Post Ad

Below Post Ad