Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ഐസ്‌ക്രീം കടക്ക് തീപിടിച്ച് രണ്ട് ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട് (www.evisionnews.in): കൃഷ്ണ തിയറ്ററിന് മുന്‍വശത്തെ ഐസ്‌ക്രീം കടക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കടക്കകത്ത് നിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പരിസരത്തെ വീട്ടിലുള്ളവര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി പൂട്ടി കിടക്കുന്ന കടയുടെ ഷട്ടര്‍ കുത്തിതുറന്ന് വെള്ളം ഒഴിച്ച് തീയണച്ചെങ്കിലും ഐസ്‌ക്രീം സൂക്ഷിക്കുന്ന ഫ്രീസര്‍ അടക്കമുള്ള സാധനങ്ങള്‍ മുഴുവനും കത്തിനശിച്ചു. 

കടയുടെ മേല്‍ ഭാഗത്ത് ഉപയോഗശൂന്യമായി ഇട്ടിരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിക്ക് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. രവീന്ദ്രന്‍നായരുടെ ഉടമസ്ഥതയിലുള്ള കടയാണ്. ചൂട് തുടങ്ങിയതിനാല്‍ ഇപ്പോള്‍ പല കട ഉടമകളും മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാതെയാണ് കടയടക്കുന്നത്. ഇത് ഷോട്ട് സര്‍ക്യൂട്ടിന് കാരണമാവുമെന്നും കട അടക്കുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കിയാല്‍ തീപിടിത്തം പോലെയുള്ള അപകടം ഒഴിവാകുമെന്നും ഫയര്‍ഫോഴ്സ് ഓഫീസര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad