കാഞ്ഞങ്ങാട് (www.evisionnews.in): 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ 50 ദിവസം കൊണ്ട് രാജ്യത്തെ കള്ളപ്പണം തടയാന്‍ കഴിയുമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായെന്നു ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ എഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് എസ്ബിഐ ശാഖയ്ക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യത്തിനുണ്ടാക്കിയ യശസ്സ് നരേന്ദ്രമോദിയും കൂട്ടരും തകര്‍ത്തിരിക്കുകയാണെന്നും ഭാരതം ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇകഴ്ത്തപ്പെട്ടിരിക്കുകയാണെന്നും ഹക്കീം കുന്നില്‍ കുറ്റപ്പെടുത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ദേശീയ സമിതിയംഗം എം.സി.ജോസ്, പി.കെ.ഫൈസല്‍, കെ.എന്‍.ശശി, കെ.എന്‍.സുരേന്ദ്രന്‍നായര്‍, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, ഒ.കെ.നാരായണി, എം.വി.വിജയന്‍, കെ.വി.രാഘവന്‍, കെ.എം.ശ്രീധരന്‍, ടി.വി.കുഞ്ഞിരാമന്‍, ഷാഹുല്‍ ഹമീദ്, രമേശന്‍ കരുവാച്ചേരി, സി.ഒ.സജി, തോമസ് സെബാസ്റ്റ്യന്‍, വി.വി.ചന്ദ്രന്‍, മുഹമ്മദ് സിക്കന്തടി, ഷീജ റോബര്‍ട്, കെ.സിന്ധു, ബി.സി.കുമാരന്‍, സി.വി.ഭാവനന്‍, എ. ഭുവനേന്ദ്രന്‍ നായര്‍ പ്രസംഗിച്ചു. മാര്‍ച്ചിനു വി.കെ കുഞ്ഞിരാമന്‍, പി.സി.തോമസ്, ടി.ചന്ദ്രശേഖരന്‍, മുഹമ്മദ് ജര്‍മന്‍, സുനീത്കുമാര്‍, യോഗനാഥ് ഷെട്ടി, മിനി മാത്യു, വി.വി.സുനിത, പി.ശ്രീജ നേതൃത്വം നല്‍കി.

Post a Comment
0 Comments