പുത്തൂര്‍ (www.evisionnews.in): വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 1.20 ലക്ഷം രൂപ തട്ടിയതായി പരാതി. പുത്തൂരിലെ മുഹമ്മദ് ഹനീഫിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപ്പിനങ്ങാടി ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്ന് 1,02,000 രൂപ നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും 2,000 രൂപ പിന്‍വലിക്കുകയുമായിരുന്നു. ഡിസംബര്‍ 30നു രാത്രി 11.48നാണ് മുഹമ്മദ് ഹനീഫിന് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായുള്ള മൊബൈല്‍ സന്ദേശം ലഭിച്ചത്.
പിറ്റേന്നു രാവിലെ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ 50,000 രൂപ വീതം രണ്ടു തവണ ട്രാവല്‍ ബോസ് എന്ന പേരില്‍ മുംബൈയിലുള്ള ഒരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും 2,000 രൂപ ഗോവ ഒരു എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ചതായും വ്യക്തമായി. എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച സ്ഥിതിക്ക് വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പെന്ന് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് തട്ടിപ്പു സംബന്ധിച്ച് ഉപ്പിനങ്ങാടി പോലീസിലും അക്കൗണ്ട് മരവിപ്പിക്കാനും നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.
സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നതായും പരാതിയിലുണ്ട്. ഏതെങ്കിലും വിധത്തില്‍ കാര്‍ഡ് നമ്പറും രഹസ്യ കോഡും ചോര്‍ത്തിയാല്‍ ഓണ്‍ലൈനായി പണം കൈമാറാമെങ്കിലും എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കണമെങ്കില്‍ കാര്‍ഡ് കൈവശം ഉണ്ടാവുക തന്നെ വേണം. എന്നാല്‍ പിന്‍വലിച്ചതായി സന്ദേശം ലഭിക്കുന്ന സമയത്ത് എ.ടി.എം കാര്‍ഡ് വീട്ടിലായിരുന്ന ഹനീഫിന്റെ പക്കലായിരുന്നു. ഇതാണ് വ്യാജ കാര്‍ഡ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.

Post a Comment
0 Comments