ബദിയഡുക്ക: എസ് സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ വിശദീകരിക്കുന്നതിന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങി.
ബദിയഡുക്ക ചെര്‍ളടുക്ക മുളിപറമ്പ് എസ് സി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കമ്മീഷന്‍ അംഗം ഖാദര്‍ മാന്യ ഉദ്ഘാടനം ചെയ്തു. പി. പുഷ്പ അധ്യക്ഷത വഹിച്ചു അധ്യക്ഷത വഹിച്ചു. എസ് സിപ്രേമോട്ടര്‍ കെ.കെ.പുഷ്പരാജ് വിവിധ പദ്ധതികള്‍ വിശദീകരിച്ചു.വിവിധ ക്ലബ് പ്രതിനിധികളായ ഫൈസല്‍ ചെര്‍ളടുക്ക, യാസിര്‍ ചെര്‍ളടുക്ക, ശിഹാബ് അന്‍സാര്‍ ആശംസകള്‍ നേര്‍ന്നു. യുവജന കമ്മീഷന്‍ വളണ്ടിയര്‍ എം എ നജീബ് സ്വാഗതവും സന്നദ്ധ പ്രവര്‍ത്തകന്‍ രിഫായി ചെര്‍ളടുക്ക നന്ദിയും പറഞ്ഞു. ലഹരി ക്കെതിരെ പ്രതിജ്ഞയും ലഘു ലേഖ വിതരണവും നടത്തി.

Post a Comment
0 Comments