Type Here to Get Search Results !

Bottom Ad

പുതുതലമുറ രോഗം പണം കൊടുത്തു വാങ്ങുന്നു- ഡോ. ഷെയ്ഖ്


കാസര്‍കോട്:(www.evisionnews.in) ക്രമം തെറ്റിയ ജീവിത രീതിയും ഭക്ഷണ ശീലങ്ങളും കാരണം പുതുതലമുറ രോഗങ്ങള്‍ ചോദിച്ച് വാങ്ങുകയാണെന്ന് കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സയന്റിഫിക്ക് റിസര്‍ച്ച് സെന്റര്‍ ഫാക്കല്‍റ്റി ഡോ. ഷെയ്ഖ് പറഞ്ഞു. കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് മെഡിക്കല്‍ ഫെസ്റ്റില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസ്റ്റ് ഫുഡുകളും സൗന്ദര്യ വര്‍ദ്ധന വസ്തുക്കളുടെയും ഉപയോഗം പുതിയ രോഗങ്ങള്‍ സ്വയം വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മനേജിംഗ് ഡയരക്ടര്‍ കെ.എം. സഫ്വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു, അന്നപൂര്‍ണ്ണ ടീച്ചര്‍ സുഷമ, തസീല, ഇര്‍ഫാന, സഹീദ് ഹസ്സന്‍, ഫത്വിമത്ത് ഷബ്‌നം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad