Type Here to Get Search Results !

Bottom Ad

ബാപ്പു ഉസ്താദിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

കാസർകോട്:(www.evisionnews.in) കോട്ടുമല ടി.എം ബാപ്പു ഉസ്താദിന്റെ വിയോഗംസമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ,ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ അനുസ്മരിച്ചു. മികച്ച സംഘാടകൻ, പരിഷ്‌കര്‍ത്താവുമായിരുന്ന ബാപ്പു ഉസ്താദ് വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ്- ഇരു നേതാക്കളും സൂചിപ്പിച്ചു. മരണത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാർ അനുശോചിച്ചു നികത്താനാവത്ത നഷ്ട്ടമാണന്ന് ഖാസിം ഉസ്താദ് പറഞ്ഞു.

കോട്ടുമല ബാപ്പു ഉസ്താദ് അറിവിന്റെ വിളക്ക് മാടമായ പണ്ഡിതനാണന്നും, സമസ്തയിലും മറ്റും എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങൾ ചന്ദേര, ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി ,ഡോ ഖത്തർ ഇബ്രാഹിം ഹാജി കളനാട്, എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് ബദ്റുദ്ധീൻ ചെങ്കള ,ജനറൽ സെക്രട്ടറി എം.എ ഖലീൽ എന്നിവർ അനുശോചിച്ചു.
മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഇബ്രാഹിം ഫൈസി ജെഡിയാർ, ജില്ലാ പ്രസിഡൻറ് താജുദ്ധീൻ ദാരിമി പടന്ന, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ,ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി പള്ളങ്കോട് എന്നിവർ അനുശോചിച്ചു, എസ് കെ എസ് എസ് എഫി നെറ പരിപാടികളിലും യുവാവിനെ പ്പോലെ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ബാപ്പു ഉസ്താദ് ,പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും നേതാക്കൾ അനുസ്മരിച്ചു.
കോട്ടുമല ഉസ്താദിന്റ വിയോഗം നികത്താനാവത്തതാണന്ന് ഹാദിയ കാസർകോട് ജില്ലാ പ്രസിഡൻറ് സയ്യിദ് ബുർഹാൻ ഹുദവി, ജനറൽ സെക്രട്ടറി നൗഫൽ ഹുദവി ,ട്രഷറർ ഇർഷാദ് ഹുദവി ബെദിര എന്നിവർ അനുശോചനത്തിൽ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ ടി.പി അലി ഫൈസി, ജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള മദ്രസ മാനേജ് മെന്റ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല ജനറൽ സെക്രട്ടറി കണ്ണൂർ അബ്ദുല്ല മാസ്റ്റർ എന്നിവർ അനുശോചിച്ചു
കോട്ടുമല ഉസ്താദിന്റ നിര്യാണത്തില്‍ സമുദായത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് സൈബർവിംഗ് ചെയർമാൻ പി.എച്ച് അസ്ഹരി ആദൂർ, കൺവീനർ ഇർഷാദ് ഇർഷാദി എന്നിവർ അനുശോചനത്തിലൂടെ അറിയിച്ചു.എം.ഐ സി ഇ മാദ് ഭാരവാഹികളായ അഡ്വ ഹനീഫ് ഹുദവി, സിറാജ് ഇർഷാദി, ജാബിർ ഇർഷാദി, അസ്മത്തുല്ല ഇർഷാദി എന്നിവരും ഉസ്താദിനെ അനുസ്മരിച്ചു
കോട്ടുമല ബാപ്പു ഉസ്താദിന്റെ ഖബറടക്കത്തിന് പങ്കെടുക്കാൻ സമസ്ത നേതാക്കളായ ഖാസി ത്വാഖ അഹ്മദ് മൗലവി ,യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ, എം.എ ഖാസിം മുസ്ലിയാർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ചന്തേര, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന,എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറർ സുഹൈർ അസ്ഹരി, പി.എച്ച് അസ്ഹരി ആ ദുർ തുടങ്ങിയ സമസ്ത നേതാക്കളും  സമസ്തപ്രവർത്തകരും ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടു.




keywords-kottumala tm bappu musliyar-samaatha-skssf-sys



Post a Comment

0 Comments

Top Post Ad

Below Post Ad