തൃക്കരിപ്പൂര്‍ (www.evisionnews.in): കൗമാരകലയുടെ വര്‍ണപ്പൊട്ടുകള്‍ വാരിവിതറിയ ജില്ലാ കലോത്സവത്തിന് ഇന്നു തിരശ്ശീല വീഴും. ഇന്നലെ അവസാന മത്സരവും പൂര്‍ത്തിയായപ്പോള്‍ 555 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് മുന്നില്‍. 490 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ലയും 478 പോയിന്റുമായി കാസര്‍കോട് ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 33 ഇനങ്ങളില്‍ 28 എണ്ണം പൂര്‍ത്തിയായിരിക്കെ യുപി വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ല 196 പോയിന്റുമായി മുന്നിലാണ്. 122 പോയിന്റുള്ള ഹൊസ്ദുര്‍ഗ് രണ്ടാം സ്ഥാനത്തും 117 പോയിന്റുള്ള ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 264 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല തന്നെയാണ് മുന്നില്‍. യഥാക്രമം 231, 222 പോയിന്റുകളുമായി കാസര്‍കോട്, ചെറുവത്തൂര്‍ രണ്ടും മൂന്നും സ്ഥാനത്താണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 74 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 291 പോയിന്റുള്ള ഹൊസ്ദുര്‍ഗിനു തന്നെയാണ് മേല്‍ക്കോയ്മ. ചെറുവത്തൂര്‍ 268 പോയിന്റോടെ രണ്ടും കാസര്‍കോട് 247 പോയിന്റോടെ മൂന്നും സ്ഥാനത്താണ്. യുപി സംസ്‌കൃത കലോത്സവത്തില്‍ മഞ്ചേശ്വരം, ചെറുവത്തൂര്‍ ഉപജില്ലകള്‍ 88 പോയിന്റുകള്‍ വീതം നേടി ഓവറോളായി. 86 പോയിന്റോടെ കാസര്‍കോട്, കുമ്പള, ഹൊസ്ദുര്‍ഗ് ഉപജില്ലകള്‍ രണ്ടാം സ്ഥാനം നേടി.
ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ 86 പോയിന്റുള്ള ഹൊസ്ദുര്‍ഗാണ് മുന്നില്‍. മഞ്ചേശ്വരം, ചെറുവത്തൂര്‍, കാസര്‍കോട് ഉപജില്ലകള്‍ 78 വീതം പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. യുപി അറബിക്കില്‍ 63 പോയിന്റുമായി ബേക്കല്‍ ഉപജില്ല ഓവറോളായി. 61 പോയിന്റുമായി ചെറുവത്തൂരും 60 പോയിന്റുമായി കാസര്‍കോടും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ അറബിക്കില്‍ ഒരു മത്സരം ബാക്കിയിരിക്കെ ബേക്കല്‍, കാസര്‍കോട് ഉപജില്ലകള്‍ 78 വീതം പോയിന്റ് നേടി ഒപ്പത്തിനൊപ്പമാണ്. 82 പോയിന്റുമായി ചെറുവത്തൂരാണ് രണ്ടാം സ്ഥാനത്ത്.

Post a Comment
0 Comments