Type Here to Get Search Results !

Bottom Ad

എല്ലാ എടിഎമ്മുകളിലും സര്‍വീസ് ചാര്‍ജ് എത്തി: പണം ലഭിച്ചില്ലെങ്കിലും 23 രൂപ നഷ്ടപ്പെടും


കാസര്‍കോട് (www.evisionnews.in): നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടെ ഇരുട്ടടിയായി എസ്.ബി.ടി, എസ്.ബി.ഐ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. പ്രതിമാസം അഞ്ച് എ.ടി.എം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എ.ടി.എമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും. നോട്ട് നിരോധനത്തിനുശേഷം സംസ്ഥാനത്തെ പകുതിയില്‍ അധികം എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥയിലും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി കൊള്ള തുടരുന്നത് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad