Type Here to Get Search Results !

Bottom Ad

കോടിയേരിയുടെ പ്രസംഗവേദിക്കു നേരെയുണ്ടായ ബോംബേറ്:കണ്ണൂരിൽ സംഘർഷം തുടരുന്നു

കണ്ണൂർ:തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണൻ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടർന്നു ജില്ലയിൽ സംഘർഷം തുടരുന്നു. സംഭവത്തെ തുടർന്നു മട്ടന്നൂർ നടുവനാടും ഉളിക്കലിലും ബിജെ പി ഓഫിസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.തലശ്ശേരിയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ടാഗോർ വിദ്യാപീഠം സിപിഎം പ്രവർത്തകർ പൂട്ടിച്ചു. സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാർഥികളെയും സ്കൂളിൽ കയറാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുൻപും ഈ സ്കൂളിനു നേരെ അക്രമം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിനു സമീപത്തുവച്ചായിരുന്നു കോടിയേരി പങ്കെടുത്ത പരിപാടിക്കുനേരെ ബൈക്കി ലെത്തിയയാൾ ബോംബെറിഞ്ഞത്.ബോംബേറില്‍ ഡി.വൈ. എഫ്‌.ഐ പ്രവര്‍ ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടാ യിരുന്നു. ഇതേത്തുടർന്നാണ് ബോംബേറുണ്ടായതെന്നാണ് അനുമാനിക്കുന്നത്.



keywords-kodiyeri-kannur-bjp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad