വിദ്യാനഗര്‍ (www.evisionnews.in): എരുതുംകടവിലെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. ഒരാഴ്ചമുമ്പ് കവര്‍ച്ചപോയ 17 പവന്‍ സ്വര്‍ണാഭരണത്തില്‍ 13 പവനാണ് ബാഗിലാക്കി വീടിന്റെ അടുക്കള ഭാഗത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എരുതുംകടവിലെ മൊയ്തുവിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഒരാഴ്ചമുമ്പ് പ്രദേശത്ത് മതപ്രഭാഷണം നടക്കുന്നതിനാല്‍ വീട്ടുകാര്‍ അങ്ങോട്ട് പോയിരുന്നു. മൊയ്തുവിന്റെ ഉമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മതപ്രഭാഷണത്തിന് പോയവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നനിലയിലായിരുന്നു. അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 17 പവന്‍ സ്വര്‍ണാഭരണവും 60,000 രൂപയും മോഷണം പോയതായി അറിയുന്നത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് എട്ട് പവന്‍ തൂക്കമുള്ള മാലയും അഞ്ച് പവന്റെ അരഞ്ഞാണവും ബാഗിലാക്കി വീടിന്റെ പുറത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്.
Post a Comment
0 Comments