കാസര്‍കോട് (www.evisionnews.in): പൈവളിക ബായാര്‍പദവിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപെട്ട നിലയില്‍ കണ്ട തളങ്കര സ്വദേശിയും ചെട്ടും കുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നാഷണല്‍ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി ഹാജി ആവശ്യപെട്ടു.
കാസര്‍കോട്ടും പരിസരങ്ങളിലും കൊലപാതകങ്ങള്‍ കൂടി വരുന്നത് ആശങ്കാജനകമാണ്. നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികള്‍ രക്ഷപെടുന്ന സാഹചര്യങ്ങള്‍ നേരത്തെ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താലാണ് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നത്. മന്‍സൂര്‍ അലിയുടെ മരണത്തില്‍ പഴുതടച്ചുളള അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും പി.എ മുഹമ്മദ് കുഞ്ഞി ഹാജി പ്രസ്താവനയിലൂടെ ആവശ്യപെട്ടു.
keywords:kasaragod-mansoor-ali-murder-case-want-proper-investigation-pa-muhammed-kunhi
Post a Comment
0 Comments